KeralaLatest

കോഴിക്കോട് ടി.പി.ആറും രോഗികളുടെ എണ്ണവും താഴേക്ക്

“Manju”

വി.എം.സുരേഷ്കുമാർ

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് (മെയ് 26) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍ 13ന് ആയിരുന്നു 15ന് താഴെ ടി.പി.ആര്‍ മുന്‍പ് ഉണ്ടായിരുന്നത്. മെയ് ഏഴിന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 53,244 എത്തിയത് ഇപ്പോള്‍ 23,012 ആയി കുറഞ്ഞു. ഇതില്‍ 18071 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരേ 912 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിവാര ടി.പി. ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്. 727 പേരെ പരിശോധിച്ചതില്‍ 234 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32 ശതമാനമാണ് കടലുണ്ടിയില്‍ ടി.പി.ആര്‍. മെയ് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 24 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍ 20 ന് മുകളിലുള്ളത്. തലക്കൂളത്തൂരില്‍ 29 ശതമാനവും ഫറോക്ക്, കുരുവട്ടൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ 28 ശതമാനം വീതവുമാണ് ടി.പി.ആര്‍. 10 ശതമാനത്തിന് താഴെ ആറ് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ചങ്ങരോത്തും (അഞ്ച്), കൂരാച്ചുണ്ടിലുമാണ് (ആറ്) ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ളത്.

ഇന്ന് (മെയ് 26) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. 1780 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 12398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2957 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 3696 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 70,735 പേരാണ് നിരീക്ഷണത്തിലുള്ളത്.

വിദേശം – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് – 1
എടച്ചേരി – 1
മണിയൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 34

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
ആയഞ്ചേരി – 1
ചെക്ക്യാട് – 2
ഫറോക്ക് – 4
കടലുണ്ടി – 1
കൊടുവള്ളി – 1
കൂത്താളി – 1
കോട്ടൂര്‍ – 1
കുന്നുമ്മല്‍ – 1
മടവൂര്‍ – 1
മേപ്പയൂര്‍ – 1
നരിപ്പറ്റ – 1
ഒളവണ്ണ – 2
ഒഞ്ചിയം – 1
പെരുമണ്ണ – 1
പെരുവയല്‍ – 2
രാമനാട്ടുകര – 1
തിരുവള്ളൂര്‍ – 2
വേളം – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 401
അരിക്കുളം – 60
അത്തോളി – 3
ആയഞ്ചേരി – 4
അഴിയൂര്‍ – 14
ബാലുശ്ശേരി – 5
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 2
ചാത്തമംഗലം – 24
ചെക്കിയാട് – 10
ചേളന്നൂര്‍ – 40
ചേമഞ്ചേരി – 27
ചെങ്ങോട്ട്കാവ് – 19
ചെറുവണ്ണൂര്‍ – 8
ചോറോട് – 9
എടച്ചേരി – 9
ഏറാമല – 14
ഫറോക്ക് – 52
കടലുണ്‍ണ്ടി – 51
കക്കോടി – 42
കാക്കൂര്‍ – 19
കാരശ്ശേരി – 2
കട്ടിപ്പാറ – 6
കാവിലുംപാറ – 3
കായക്കൊടി – 9
കായണ്ണ – 9
കീഴരിയൂര്‍ – 23
കിഴക്കോത്ത് – 6
കോടഞ്ചേരി – 25
കൊടിയത്തൂര്‍ – 19
കൊടുവള്ളി – 11
കൊയിലാണ്ടി – 18
കുടരഞ്ഞി – 6
കൂരാച്ചണ്ട്ണ്‍് – 7
കൂത്താളി – 0
കോട്ടൂര്‍ – 3
കുന്ദമംഗലം – 6
കുന്നുമ്മല്‍ – 18
കുരുവട്ടൂര്‍ – 49
കുറ്റ്യാടി – 3
മടവൂര്‍ – 17
മണിയൂര്‍ – 16
മറുതോങ്കര – 2
മാവൂര്‍ – 17
മേപ്പയ്യൂര്‍ – 7
മൂടാടി – 19
മുക്കം – 9
നാദാപുരം – 4
നടുവണ്ണൂര്‍ – 14
നന്‍മണ്ട – 27
നരിക്കുനി – 18
നരിപ്പറ്റ – 8
നൊച്ചാട് – 5
ഒളവണ്ണ – 60
ഓമശ്ശേരി – 5
ഒഞ്ചിയം – 9
പനങ്ങാട് – 7
പയ്യോളി – 56
പേരാമ്പ്ര – 5
പെരുമണ്ണ – 46
പെരുവയല്‍ – 7
പുറമേരി – 16
പുതുപ്പാടി – 19
രാമനാട്ടുകര – 29
തലക്കുളത്തൂര്‍ – 40
താമരശ്ശേരി – 6
തിക്കോടി – 20
തിരുവള്ളൂര്‍ – 21
തിരുവമ്പാടി – 13
തൂണേരി – 9
തുറയൂര്‍ – 5
ഉള്ള്യേരി – 9
ഉണ്ണികുളം – 88
വടകര – 45
വളയം – 26
വാണിമേല്‍ – 13
വേളം – 1
വില്യാപ്പള്ളി – 20

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23012
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 221
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 57

• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 324
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 204
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 327
സ്വകാര്യ ആശുപത്രികള്‍ – 1634
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 499
വീടുകളില്‍ ചികിത്സയിലുളളവര്‍ – 18071

Related Articles

Back to top button