LatestThiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ഉറപ്പാക്കും; വിദ്യാഭ്യാസ മന്ത്രി

“Manju”

തിരുവനന്തപുരം ; എല്ലാ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ പ്ലസ് വണ്‍ അലോട്ട്മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ച്‌ ട്രയല്‍ അലോട്ട്മെന്റ് സെപ്റ്റംബര്‍ 13ന് പ്രസിദ്ധീകരിച്ച്‌ ഓപ്‌ഷനുകള്‍ ഉള്‍പ്പെടെ തിരുത്തലുകള്‍ വരുത്തുന്നതിന് സെപ്റ്റംബര്‍ 17 ന് വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകള്‍ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളില്‍ 2,18,418 അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് നല്‍കി.

ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബര്‍ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബര്‍ ഒന്നിനും പൂര്‍ത്തീകരിച്ച്‌ രണ്ടാമത്തെ അലോട്ട്മെന്റ് ഒക്ടോബര്‍ 7 നു പ്രസിദ്ധീകരിക്കും. 20% മാര്‍ജിനല്‍ വര്‍ധനവിലൂടെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ട സീറ്റുകള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത് . എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച്‌ തുടര്‍നടപടി തീരുമാനിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Articles

Back to top button