IndiaLatest

അമിത് ഷാ ഇന്ന് പുല്‍വാമ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കും

“Manju”

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പുല്‍വാമ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കും. പുല്‍വാമയിലെ ലാത്ത്‌പോറയിലുള്ള സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററില്‍ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുക.

ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം മുന്‍ നിര്‍ത്തി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇന്ന് രാവിലെ ജമ്മുവില്‍ എത്തുന്ന ആഭ്യന്തരമന്ത്രി ഭഗ് വതി നഗറില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. ബി.ജെ.പി ഓഫിസ് സന്ദര്‍ശിക്കുന്ന അദ്ദേഹം കേന്ദ്രസര്‍ക്കാറിന്റെ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട പൊതുജന സമ്പര്‍ക്കപരിപാടിയിലും ഭാഗമാകും. നാളെ ആണ് മൂന്ന് ദിവസത്തെ സന്ദര്‍ശനം അവസാനിക്കുക.

Related Articles

Back to top button