IndiaLatest

നൂ​റ് കോ​ടി വാക്‌സിനേഷന്‍ ഇ​ന്ത്യ​യു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളിവ് : പ്ര​ധാ​ന​മ​ന്ത്രി

“Manju”

ന്യൂ​ഡ​ല്‍​ഹി: നൂ​റ് കോ​ടി വാ​ക്സി​നേ​ഷ​ന്‍ പിന്നിട്ടത് ഇ​ന്ത്യ​യു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളി​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ ‘മ​ന്‍ കി ​ബാ​ത്തി’​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

രാ​ജ്യം പു​തു ഊ​ര്‍​ജ​ത്തി​ല്‍ മു​ന്നേ​റു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂണ്ടിക്കാട്ടി . ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രു​ടെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ പു​തി​യ ഉ​ദാ​ഹ​ര​ണം സൃ​ഷ്ടി​ച്ചു. വാ​ക്സി​ന്‍ ദൗ​ത്യ​ത്തി​ന്റെ വി​ജ​യം രാ​ജ്യ​ത്തി​ന്റെ ശേ​ഷി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ഭി​ന​ന്ദ​ന​വും അദ്ദേഹം അ​റി​യി​ച്ചു. ഇന്ത്യയില്‍ സൈന്യത്തില്‍ വ​നി​താ സാ​ന്നി​ധ്യം കൂ​ടു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. സ്ത്രീ ​ശാ​ക്തീ​ക​ര​ണം സ​ര്‍​ക്കാ​രി​ന്റെ മു​ദ്രാ​വാ​ക്യ​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു .

Related Articles

Back to top button