InternationalLatest

എമിറേറ്റ്​സ്​ എയര്‍ലൈനില്‍ 6000 തൊഴില്‍ അവസരങ്ങള്‍

“Manju”

ദുബൈ: എമിറേറ്റ്​സ് യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക്​ തിരിച്ചെത്തിയതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു ​. പൈലറ്റ്​, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിംങ്​ സ്​പെഷ്യലിസ്​റ്റ്​, മറ്റ്​ ജീവനക്കാര്‍ എന്നിവരെ നിയമിക്കാനാണ്​ പദ്ധതി. കോവിഡ്​ രൂക്ഷമായ സമയത്ത്​ എമിറേറ്റ്​സ്​ ഉള്‍പെടെയുള്ള എയര്‍ലൈനുകള്‍ ചെലവ്​ ചുരുക്കലി​ന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്​തിരുന്നു.

സര്‍വീസുകള്‍ പഴയനിലയിലേക്ക്​ തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനസ്​ഥാപിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​​ വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്​. സെപ്​റ്റംബറില്‍ 3000 ക്യാബിന്‍ ക്രുവിനെയും 500 എയര്‍പോര്‍ട്ട്​ സര്‍വീസ്​ ജീവനക്കാരെയും നിയമിക്കുമെന്ന്​ എമിറേറ്റ്​ അറിയിച്ചിരുന്നു. ദുബൈയില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.

എമിറേറ്റ്​സിന്റെ വെബ്​സൈറ്റില്‍ (emirates.com) ഏറ്റവും താഴെയെത്തിയാല്‍ കരിയര്‍ എന്ന ലിങ്ക്​ കാണാം. ഇവിടെ ക്ലിക്ക്​ ചെയ്ത്​ യൂസര്‍ നെയിമും പാസ്​വേഡും നല്‍കണം. പുതിയതായി സൈറ്റിലെത്തുന്നവര്‍ക്ക്​ പുതിയ യൂസര്‍നെയിമും പാസ്​വേഡും നല്‍കാനുള്ള സംവിധാനമുണ്ട്​. ഓരോ ഒഴിവുകളുടെയും വിവരങ്ങളും ശമ്പള വിവരങ്ങളും ഇവിടെ നല്‍കിയിട്ടുണ്ട്​. അവ പരിശോധിച്ച ശേഷം അപേക്ഷിക്കാം.

ക്യാബിന്‍ ക്രൂവിന്​ 9770 ദിര്‍ഹമാണ്​ (ഏകദേശം രണ്ട്​ ലക്ഷം രൂപ) ശമ്പളം. 80 മുതല്‍ 100 മണിക്കൂര്‍ വരെയാണ്​ ഒരു മാസം ജോലി. സമയത്തിന്​ അനുസരിച്ച്‌​ ശമ്പളത്തില്‍ മാറ്റം വരും. കാപ്​റ്റന്‍മാര്‍ക്ക്​ ഓരോ വിമാനത്തിനും അനുസരിച്ച്‌​ ശമ്പളത്തില്‍ മാറ്റമുണ്ടാകും. എ 380, ബോയിങ്​ 777 എന്നിവയിലെ ക്യാപ്​റ്റന്‍മാര്‍ക്ക്​ 43,013 ദിര്‍ഹം (ഒമ്പത്​ ​ലക്ഷം രൂപ) മുതലാണ്​ ശമ്പളം. 85 മണിക്കൂറാണ്​ ജോലി.

Related Articles

Back to top button