KeralaLatest

വൈക്കം ഏരിയയില്‍ സാംസ്‌കാരിക സംഗമം നടന്നു

“Manju”

വൈക്കം: പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, വൈക്കം ബ്രാഞ്ചാശ്രമത്തിൽ ചൊവ്വാഴ്ച (30-01-2024) വൈകുന്നേരം 5.30-ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

ലോകഗുരുവിനെ ലഭിച്ചതിലൂടെ നേടിയ നന്മകൾ ലോകത്തിന് പകരാൻ കഴിയണമെന്നും കുട്ടികളെ എപ്പോഴും ആശ്രമത്തിനോട് ചേർത്തു നിർത്തണമെന്നും ഈ ലോകത്തിന് മാതൃകയായി നമ്മുടെ ആശ്രമത്തെ മാറ്റിയെടുക്കാൻ  ഒരുമിച്ചു നിന്ന് പ്രാർത്ഥനയോടെ പ്രവർത്തിക്കാൻ സംഘടനാ പ്രതിനിധികൾക്ക്‌ കഴിയണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഏരിയ ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. വി ജോയ് സ്വാഗതവും രവീന്ദ്രനാഥ് ടാഗോര്‍ കൃതജ്ഞതയും ആശംസിച്ചു. വി. നന്ദുലാൽ, സിന്ധു നന്ദുലാൽ, എസ്. ജയലക്ഷ്മി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാർ ഗവേണിംഗ് കമ്മിറ്റി, മോണിറ്ററിംഗ് കമ്മിറ്റി, സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാർ പങ്കെടുത്തു.

Related Articles

Back to top button