IndiaKozhikodeLatest

തിമിംഗല വേട്ട; കേസെടുക്കാന്‍ അധികാരം വനംവകുപ്പിന്

“Manju”

തിമിംഗല വേട്ട വീണ്ടും തുടങ്ങും: നിലപാട് കടുപ്പിച്ച് ജപ്പാന്‍
കോഴിക്കോട്: തീരമേഖലയില്‍ തിമിംഗല വേട്ടക്കാര്‍ സജീവം. മീന്‍പിടിത്തത്തിന്റെ മറവില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അനധികൃത വള്ളങ്ങളില്‍ എത്തിയാണ് കേരള തീരത്ത് തിമിംഗല മാഫിയയുടെ പ്രവര്‍ത്തനം. മത്സ്യത്തൊഴിലാളികളുടെ ജാഗ്രതയില്‍ പിടിക്കപ്പെട്ടാല്‍ ഉന്നതരുടെ ഇടപെടലിലൂടെ പിഴയടച്ച്‌ ഇവര്‍ പുറത്തിറങ്ങി വള്ളങ്ങളുമായി തിരിച്ചുപോവുകുയും ചെയ്യും.
കഴിഞ്ഞദിവസം രണ്ട് വള്ളങ്ങളിലായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആറുപേരെ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് പിടികൂടിയിരുന്നു. പുറംകടലില്‍ കണവ, ഒക്ടോപസ്, മുരു, അയക്കൂറ തുടങ്ങിയ മത്സ്യങ്ങളെ പിടികൂടുകയാണ് ലക്ഷ്യമെന്ന രീതിയില്‍ കേസ് ഒതുക്കുകയാണ് പൊലീസും ഫിഷറീസ് വകുപ്പുമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. തിമിംഗലവും ഡോള്‍ഫിനുമെല്ലാം ഇവരുടെ ക്രൂരതക്ക് ഇരയാകുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മണല്‍നിറച്ച പ്ലാസ്റ്റിക് ചാക്കുകള്‍, നിരവധി പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. കടലില്‍ നിക്ഷേപിക്കുന്ന ഇത്തരം സാധനങ്ങള്‍ ഭക്ഷിക്കുന്ന തിമിംഗലം അടക്കമുള്ളവ ചത്തുപൊങ്ങും. വിപണിയില്‍ കോടികള്‍ വിലവരുന്ന തിമിംഗല വിസര്‍ജ്യവും നെയ്യും ആന്തരികാവയവങ്ങളുമാണ് ഇത്തരം സംഘങ്ങള്‍ ലക്ഷ്യമിടുന്നത്.
കേരള ഫിഷിങ് മറൈന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കോസ്റ്റല്‍ പൊലീസ് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പിഴ ഈടാക്കി വിട്ടയക്കാവുന്ന വകുപ്പ് മാത്രമാണിത്. തിമിംഗലം, ഡോള്‍ഫില്‍ പോലുള്ളവ വൈല്‍ഡ് ആനിമല്‍ ആക്ടില്‍ വരുന്നതാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ വാദം.
ഈ വകുപ്പില്‍ കേസെടുക്കാന്‍ വനം വകുപ്പിനാണ് അധികാരം. വനം വകുപ്പിനാകട്ടെ, കടലില്‍ പോകാനുമാകില്ല. വകുപ്പുകള്‍ പരസ്പരം തട്ടിക്കളിക്കുേമ്പോള്‍ നശിക്കുന്നത് കടലിന്റെ ആവാസവ്യവസ്ഥയാണ്.

 

Related Articles

Back to top button