InternationalLatest

ഋഷഭ് പന്തിന് കൊവിഡ്; ഇന്ത്യന്‍ ടീമിന് തിരിച്ചടി

“Manju”

ലണ്ടന്‍: ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടില്‍ തുടരുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍- ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. എട്ടു ദിവസം മുന്‍പാണു പന്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നു പന്തിനെ ലണ്ടനിലെ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡര്‍ഹമിലെ പരിശീലന മത്സരത്തിനുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിട്ടുമുണ്ട്.

ലക്ഷണങ്ങളില്ലാത്ത കൊവിഡാണു പന്തിനെന്ന് ടീമിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുകെയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണെന്നും ജാഗ്രത വേണമെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിന് ഇമെയ്‌ല്‍ അയച്ചതിനു പിന്നാലെയാണ് ടീമിലെ പ്രമുഖ താരത്തിനു തന്നെ രോഗം സ്ഥിരീകരിച്ചത്. പന്ത് ഇപ്പോള്‍ ടീമിനൊപ്പമില്ലെന്നും മറ്റാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു

Related Articles

Back to top button