IndiaLatest

കൊവിഡ് മാറിയാലും ലക്ഷണം കാണുമെന്ന് പഠനം

“Manju”

കൊവിഡ് എന്ന വാക്ക് ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുന്നു. ലോകത്തിന്റെ കോണിലുള്ള പല രാജ്യങ്ങളും കൊവിഡില്‍ നിന്ന് പതിയേ മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കൊവിഡ് ബാധിച്ചവര്‍ക്ക് കൃത്യമായ പരിചരണത്തിലൂടെയും മരുന്നുകളിലൂടേയും അവരുടെ രോഗാവസ്ഥയുടെ തീവ്രത കുറക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇതിലെല്ലാമുപരി കൊവിഡ് വരാതിരിക്കാന്‍ വാക്‌സിന്‍ എടുക്കുന്നതിനും നാം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോഴത്തെ പുതിയ പഠനം പറയുന്നത് കോവിഡ് അതിജീവിച്ചവര്‍ക്ക് 6 മാസം വരെ ലക്ഷണങ്ങള്‍ അനുഭവപ്പെടും എന്നാണ്. 2019 ഡിസംബര്‍ മുതല്‍ ലോകമെമ്ബാടുമുള്ള കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ച 236 ദശലക്ഷത്തില്‍ പകുതിയിലധികം ആളുകളും കോവിഡിന് ശേഷമുള്ള ലക്ഷണങ്ങള്‍ അനുഭവിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്.
പൊതുവെ ദീര്‍ഘകാല കോവിഡ് എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ രോഗം വന്ന് സുഖം പ്രാപിച്ച്‌ ആറ് മാസം വരെ നിലനില്‍ക്കും എന്നാണ് പറയുന്നത്. ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, സന്ധിവേദന, രുചി അല്ലെങ്കില്‍ ഗന്ധം നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍. യുഎസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു ഗവേഷക സംഘം 2019 ഡിസംബര്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെ കോവിഡ് -19 ല്‍ നിന്ന് രോഗമുക്തി നേടിയ 250,351 വാക്‌സിന്‍ എടുക്കാത്ത രോഗികളെ ഉള്‍പ്പെടുത്തി 57 ആഗോള പഠനങ്ങള്‍ പരിശോധിച്ചു. പഠനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഈ ലേഖനം സഹായിക്കും.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും
മുതിര്‍ന്നവരും കുട്ടികളും കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ആറ് മാസമോ അതില്‍ കൂടുതലോ നിരവധി പ്രതികൂല ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പഠനത്തില്‍ പറയുന്നത്. സാധാരണയായി, ഈ സങ്കീര്‍ണതകള്‍ ഒരു രോഗിയുടെ പൊതുവായ ആരോഗ്യത്തേയോ അവരുടെ ചലനശേഷിയെയോ അവയവ സംവിധാനങ്ങളെയോ ബാധിക്കുന്നുണ്ട്. മൊത്തത്തില്‍, അതിജീവിച്ചവരില്‍ രണ്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് പ്രകടനങ്ങള്‍ അനുഭവപ്പെട്ടു. അതുകൊണ്ട് തന്നെ 50% പേരിലും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്.
പോസ്റ്റ കൊവിഡ്
എല്ലാ രോഗികളിലും പകുതിയിലേറെ പേരിലും ശരീരഭാരം, ക്ഷീണം, പനി അല്ലെങ്കില്‍ വേദന എന്നിവ റിപ്പോര്‍ട്ട് ചെയ്തു, അതിജീവിച്ചവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ചലനശേഷി കുറയുന്നു എന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. കൊവിഡിനെ അതിജീവിച്ചവരില്‍ നാലില്‍ ഒരാള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു, കൂടാതെ മൂന്നിലൊന്ന് രോഗികളില്‍ പൊതുവായ ഉത്കണ്ഠാ വൈകല്യങ്ങളുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. രക്ഷപ്പെട്ട പത്തില്‍ ആറുപേര്‍ക്കും നെഞ്ചിലും അസ്വസ്ഥതകള്‍ കണ്ടെത്തി. നല്ലൊരു ശതമാനത്തിലധികം രോഗികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.
സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന
നെഞ്ചുവേദന, ഹൃദയമിടിപ്പ് എന്നിവയും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥകളില്‍ ഉള്‍പ്പെടുന്നു, കൂടാതെ അഞ്ചില്‍ ഒരാള്‍ക്ക് മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുണങ്ങ് പോലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ദഹനപ്രശ്‌നങ്ങളും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥകളില്‍ ഉള്‍പ്പെടുന്നതായി പഠനത്തില്‍ പറയുന്നുണ്ട്. കോവിഡില്‍ നിന്നുള്ള ഒരാളുടെ രോഗമുക്തി എന്ന് പറയുന്നത് അണുബാധയില്‍ നിന്ന് കരകയറുന്നതിലൂടെ മാത്രം അവസാനിക്കുന്നില്ല. കോവിഡ് -19 ല്‍ നിന്ന് അസുഖം വരാതിരിക്കാനും ഒരു പ്രധാന അണുബാധയുടെ സാന്നിധ്യത്തില്‍ പോലും ദീര്‍ഘകാല കോവിഡിനുള്ള സാധ്യത കുറയ്ക്കാനും വാക്‌സിനേഷന്‍ ഞങ്ങളുടെ ഏറ്റവും മികച്ച സഖ്യമാണ് എന്നാണ് അസിസ്റ്റന്റ് പ്രൊഫസര്‍ പറയുന്നത്.
കൊവിഡില്‍ നിന്ന് മുക്തരായവരില്‍
കൊവിഡില്‍ നിന്ന് മുക്തരായവരില്‍ നിലനില്‍ക്കുന്ന ഈ ലക്ഷണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും, വൈറസ്, നീണ്ടുനില്‍ക്കുന്ന അണുബാധ, പുനര്‍നിര്‍മ്മാണം അല്ലെങ്കില്‍ ഓട്ടോആന്റിബോഡികളുടെ വര്‍ദ്ധിച്ച ഉത്പാദനം എന്നിവ മൂലമുണ്ടാകുന്ന രോഗപ്രതിരോധവ്യവസ്ഥയുടെ അമിതമായ ഡ്രൈവ് ആണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. കാരണം ഇവരുടെ അഭിപ്രായത്തില്‍, മുന്‍ വര്‍ഷങ്ങളിലെപ്പോലെ, കോവിഡ് -19 അതിജീവിച്ചവര്‍ രോഗത്തിന് ശേഷം ശ്രദ്ധിച്ചാല്‍ കൂടുതല്‍ അപകടകരമല്ലാത്ത അവസ്ഥയിലൂടെ കടന്നു പോവാം എന്നാണ് പറയുന്നത്.
കൊവിഡ് ബാധിച്ചതിന് ശേഷവും രോഗമുക്തി നേടിയ ശേഷവും
കൊവിഡ് ബാധിച്ചതിന് ശേഷവും രോഗമുക്തി നേടിയ ശേഷവും ഒരു കാരണവശാലും പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന് ശ്രമിക്കരുത്. അത് ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും വിഷാദരോഗം, ഉത്കണ്ഠ അല്ലെങ്കില്‍ മാനസികരോഗ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എപ്പോഴും ഊര്‍ജ്ജസ്വലരായി ഇരിക്കുന്നതിന് വേണ്ടി ശ്വസനവ്യായാമങ്ങള്‍, യോഗ, ലഘുവായ മറ്റ് വ്യായാമങ്ങള്‍ എന്നിവയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൊവിഡ് പോലെ തന്നെ അപകടകാരിയാണ് പോസ്റ്റ് കൊവിഡും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം

Related Articles

Back to top button