IndiaLatest

കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ

“Manju”

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

സ്‌ഫോടനത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്‌തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന്മു ഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ഇതേക്കുറിച്ച് പ്രതികരിച്ചു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്ക്ക് ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായും തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും ആളുകളെ ഒഴിപ്പിക്കുയും ചെയ്തു. സംഭവസ്‌ഥലത്ത് എൻഐഎ, ഫോറൻസിക് പരിശോധന തുടരുന്നു.

Related Articles

Back to top button