KeralaLatest

കഠിനംകുളത്ത് ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി.

“Manju”

 

കഠിനംകുളത്ത് ഒരു യുവതിയ്ക്ക് ബലമായി മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു.ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

പിന്നീട് യുവതി വഴിയരികില്‍ കിടക്കുന്നത് കണ്ട ചില യുവാക്കളാണ് അവരെ വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ നിലയില്‍ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ആറുപേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്.
ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

Related Articles

Back to top button