IndiaLatest

ഇലക്‌ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പുതിയ ഇലക്‌ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യം തള്ളി സുപ്രീം കോടതി. ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ബോണ്ട് വില്‍പ്പന സ്റ്റേ ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

ഇലക്‌ട്രല്‍ ബോണ്ടിന്റെ പുതിയ ഗഡുവിന്റെ വില്‍പന ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് ആണ് നിശ്ചയിച്ചിരിക്കുന്നത്. അതെ സമയം ഇലക്‌ട്രല്‍ ബോണ്ടിന്റെ സാധുത ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. ഈ സാഹചര്യത്തില്‍ കേരളവും ബംഗാളും ഉള്‍പ്പടെ ഉളള നിയമസഭാ തിരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ബോണ്ട് വില്‍പ്പന സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആവശ്യപ്പെട്ടത്.

അതെ സമയം 2018 ലും, 2019 ലും തടസങ്ങള്‍ കൂടാതെ ബോണ്ട് വില്‍ക്കാന്‍ അനുവദിച്ചതാണെന്നും അതിനാല്‍ ഇപ്പോള്‍ വില്‍പ്പന ഇപ്പോള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് കൈമാറാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കോഴ നല്‍കാനുമുള്ള മാര്‍ഗമായി ഇലക്ടറല്‍ ബോണ്ട് മാറുന്നുവെന്ന് ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു.

അതെ സമയം ബോണ്ടുകള്‍ സ്റ്റേ ചെയ്യരുത് എന്ന് സുപ്രീം കോടതിയോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇലക്ടറല്‍ ബോണ്ട് നിലവില്‍ വന്ന ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭാവനകളായി കള്ളപ്പണം എത്തുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Related Articles

Back to top button