IndiaLatest

അംഗീകാരമായില്ല ; കോവാക്സിനെടുത്ത പ്രവാസികള്‍ക്ക്  പ്രതിസന്ധി

“Manju”

ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 10 മാസത്തിലേക്ക് എത്തുമ്പോഴും ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ ഭാരത് ബയോടെകിന്റെ കോവാക്‌സിന് അംഗീകാരമില്ലാത്തത് വാക്‌സിനെടുത്തവര്‍ക്ക് തിരിച്ചടിയാകുന്നു. കോവാക്‌സിന് ഇപ്പോഴും ഉള്ളത് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാനുളള് അനുമതി മാത്രമാണ്. ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് കോവാക്‌സിന് അംഗീകാരം വൈകുന്നത്.
കോടിക്കണക്കിന് ആളുകളാണ് ഇതുവരെ കോവാക്‌സിന്‍ സ്വീകരിച്ചത്. അവര്‍ക്ക് ആശങ്കയുളവാക്കുന്നതാണ് ഇതുവരെ വാക്‌സിന് അംഗീകാരമില്ലെന്ന വസ്തുത. ഇന്നലെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
അംഗീകാരത്തിനായി കൂടുതല്‍ വ്യക്തത തേടിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബര്‍ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.
കോവാക്‌സിന്റെ അടിയന്തര അനുമതിക്ക് വേണ്ടി നിര്‍മാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയുടെ അനുമതി നേരത്തെ തന്നെ തേടിയിരുന്നു. കഴിഞ്ഞ മാസം വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ കോവാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാല്‍ തീരുമാനം വൈകുകയായിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തിലും കൂടുതല്‍ വ്യക്തത ആവശ്യപ്പെടുകയായിരുന്നു. കോവാക്സിന്റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.
കോവാക്‌സിന് ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ കോവാക്‌സിന് അംഗീകാരമില്ല. അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയാതെ നിരവധിയാകുകള്‍ വലയുന്നുണ്ട്. അവിടേക്ക് പോകണമെങ്കില്‍ വേറെ വാക്‌സിന്‍ സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് വലിയ തിരിച്ചടിയാകുന്നുണ്ട്.

Related Articles

Back to top button