IndiaLatest

ഹൈദാരാബാദിൽ ശാന്തിഗിരിയുടെ അന്നദാനം.

“Manju”

 

ഹരീഷ് റാം

ഹൈദരാബാദ് : ഇരുപത്തിയൊന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജിയൺ നിരാലംബരായ 50 കുടുംബങ്ങൾക്ക് 500കിലോ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ പഞ്ചഗുട്ടയിൽ ആണ് കർമ്മം നിർവഹിച്ചത്, ശ്രീ പ്രമോദ് കുമാർ, അഡീഷണൽ മാനേജർ , ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ പഞ്ചഗുട്ടയിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ സച്ചിൻ ദിലീപ് നിരപ്പേൽ, ഡോക്ടർ അതുല്യ എസ്.പി, ഡോക്ടർ സ്നേഹപ്രിയൻ,
ഡോക്ടർ സവിത കെ.ജെ, അക്കൗണ്ടന്റ് ശ്രീ വിശാഖ് എന്നിവരും മറ്റു ഹോസ്പിറ്റൽ സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു .

Related Articles

Back to top button