LatestThiruvananthapuram

മറൈന്‍ ആംബുലന്‍സിനായി നടപടി പുരോഗമിക്കുന്നു

“Manju”

തിരുവനന്തപുരം : അതിവേഗ മറൈന്‍ ആംബുലന്‍സിനായി നടപടി പുരോഗമിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ഹൈ സ്പീഡ് ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്‌ട് ലഭിച്ചിട്ടുണ്ടെന്നും പോജക്‌ട് സര്‍ക്കാരിന് മുന്നിലുണ്ടെന്നും മന്ത്രി അറിയിച്ചു.

കടലില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് എത്രയും വേഗം രക്ഷ പ്രവര്‍ത്തനം എത്തിക്കാനാണ് ശ്രമം. 108 ആംബുലന്‍സ് മാതൃകയില്‍ എല്ലാ തീരദേശ മേഘലകളിലും മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മത്സ്യകൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്നും സജി ചെറിയാന്‍ അറിയിച്ചു. മത്സ്യവിഭങ്ങളുടെ സീ ഫുഡ് റസ്റ്റോറന്റുകള്‍ സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യസമ്പത്ത് കുറഞ്ഞതായി വിലയാണ് വിലയിരുത്തല്‍. പെയര്‍ മത്സ്യബന്ധനം അശാസ്ത്രീയവും നിയമ വിരുദ്ധവാണെന്നും ഇത് മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുന്നുവെന്നും നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കേരളത്തിന്റെ വിവിധയിടങ്ങളില്‍ അനധികൃത മത്സ്യബന്ധനം നടക്കുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരോധിക മാര്‍ഗങ്ങളിലൂടെയുള്ള മത്സ്യ ബന്ധനവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Related Articles

Back to top button