KeralaLatest

ശാന്തിഗിരിയില്‍ 39-ാംസന്ന്യാസ ദീക്ഷാ വാര്‍ഷികം ഒക്ടോബര്‍ 24 ന്, 15 മുതല്‍ സത്സംഗം

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ 39-ാം മത് സന്ന്യാസ ദീക്ഷാ വാര്‍ഷികം വിജയ ദശമി ദിവസമായ ഒക്ടോബര്‍ 24 ന് നടക്കും. സന്ന്യാസദീക്ഷയോടനുബന്ധിച്ച് ഒക്ടോബര്‍ 15 മുതല്‍ സത്സംഗങ്ങള്‍, കര്‍മ്മപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികളാണ് ആശ്രമം ബ്രാഞ്ചുകളിലും കേന്ദ്രാശ്രമത്തില്‍‍ നടക്കുന്നത്. 15 മുതല്‍ രാത്രി 8 മണിമുതല്‍ 9 മണിവരെ നടക്കുന്ന സത്സംഗങ്ങളില്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സന്ന്യാസിമാര്‍ സംസാരിക്കും. ആശ്രമ പരിസരത്തുള്ള പന്ത്രണ്ട് യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടക്കപ്പെട്ട ആത്മബന്ധുക്കള്‍ അനുഭവം പങ്കുവെച്ച് സംസാരിക്കും.

സത്സംഗത്തിന്റെ ഒന്നാംദിവസമായ ഒക്ടോബര്‍ 15 ന് ഞായറാഴ്ച ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സത്സംഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ശാന്തിഗിരി രക്ഷകര്‍തൃ സമിതി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ വി.എന്‍. ഗോപാലകൃഷ്ണന്‍ സ്വഗതവും ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) പി.പി. ബാബു കൃതജ്ഞതയും രേഖപ്പെടുത്തും. ഒന്നാം ദിവസം ജ്യോതിപുരം യൂണിറ്റില്‍ നിന്നും സി.പി. ചന്ദ്രമതി അനുഭവം പങ്കുവെയ്ക്കും.

രണ്ടാം ദിവസമായ ഒക്ടോബര്‍ 16 തിങ്കളാഴ്ച ആശ്രമം വൈസ് പ്രസിഡന്റ് നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തുന്ന സത്സംഗത്തില്‍ ശാന്തിപുരം യൂണിറ്റില്‍ നിന്ന് എ.പ്രദീപ് അനുഭവം പങ്കിടും. അഡ്വൈസറി കമ്മിറ്റി ആര്‍ട്സ് & കള്‍ച്ചര്‍ വിഭാഗം പേട്രണ്‍ ഡോ.റ്റി.എസ്. സോമനാഥന്‍ സ്വാഗതവും വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ എം.ആര്‍. ബോബന്‍ നന്ദിയും രേഖപ്പെടുത്തും.

മൂന്നാം ദിവസമായി ഒക്ടോബര്‍ 17 ചൊവ്വാഴ്ച നടക്കുന്ന സത്സംഗത്തില്‍ ആശ്രമം ജോയിന്റെ സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞാംപാറ യൂണിറ്റിലെ ബി.വി. സിന്ധു അനുഭവം പങ്കുവെയ്ക്കും. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഡി.പ്രദീപ് കുമാര്‍ സ്വാഗതവും നന്ദി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.ജയശ്രീയും പറയും.

നാലാമായ ഒക്ടോബര്‍ 18 ബുധനാഴ്ച ദിവസത്തെ സത്സംഗത്തില്‍ ആര്‍ട്സ് & കള്‍ച്ചര്‍ വിഭാഗം ചീഫ് ജനനി സുപഥ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തും. ലക്ഷ്മിപുരം യൂണിറ്റില്‍ നിന്നും എസ്.രജനി, പി. മുരുകന്‍ എന്നിവര്‍ അനുഭവം പങ്കുവെയ്ക്കും. അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഹ്യുമന്‍ റിസോഴ്സസ് ഡോ.കെ.ആര്‍.എസ്. നായര്‍ സ്വഗതവും വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ഇ.സജീവന്‍ നന്ദിയും രേഖപ്പെടുത്തും.

അഞ്ചാം ദിവസമായ ഒക്ടബര്‍ 19 വ്യാഴാഴ്ച ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ജനസേവികപുരം യൂണിറ്റില്‍ നിന്നും കെ.ബാലകൃഷ്ണപിള്ള, കരുണപുരം യൂണിറ്റില്‍ നിന്നും വി.എസ്. നിര്‍മ്മിത എന്നിവര്‍ അനുഭവം പങ്കിടും. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ടെക്നിക്കല്‍ റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ് സ്വഗതവും ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഡെപ്യൂട്ടി കണ്‍വീനര്‍ ബിന്ദു സുനില്‍കുമാര്‍ കൃതജ്ഞതയും നിര്‍വ്വഹിക്കും.

ആറാം ദിവസമായ ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തും. പാലോട്ടുകോണം യൂണിറ്റില്‍ നിന്നുള്ള ആര്‍.മോഹന്‍ദാസ്, പോത്തന്‍കോട് യൂണിറ്റില്‍ നിന്ന് ആര്‍.സീമ എന്നിവര്‍ അനുഭവം പങ്കിടും. അഡ്വൈസറി കമ്മിറ്റി ഹെല്‍ത്ത്കെയര്‍ വിഭാഗം പേട്രണ്‍ ഡോ.എസ്.എസ്. ഉണ്ണി സ്വാഗതവും മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ. ഹേമലത പി.. നന്ദിയും പറയും.

ഏഴാം ദിവസമായ ഒക്ടോബര്‍ 21 ശനിയാഴ്ച ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. രത്നഗിരി യൂണിറ്റിലെ ഉല്ലാസ് വി.കെ. അനുഭവം പങ്കിടും. വിശ്വസംസ്കൃതി കലാരംഗം സീനിയര്‍ കണ്‍വീനര്‍ എസ്. ശ്യാംകുമാര്‍ സ്വാഗതവും ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ അജോ ജോസ് നന്ദിയും രേഖപ്പെടുത്തും.

എട്ടാംദിവസമായ ഒക്ടോബര്‍ 22 ഞായറാഴ്ച വൈകിട്ട് ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. സ്നേഹപുരം യൂണിറ്റില്‍‍ നിന്നുള്ള അമ്പിളി ശ്രീരാഗ് അനുഭവം പങ്കുവെയ്ക്കും. ആശ്രമം അഡ്വൈസറി കമ്മിറ്റി ഹെല്‍ത്ത്കെയര്‍ പേട്രണ്‍ ഡോ. കെ.എന്‍. ശ്യാംപ്രസാദ് സ്വഗതവും ശാന്തിഗിരി രക്ഷാകര്‍തൃ സമിതി സീനിയര്‍ കണ്‍വീനര്‍ അഡ്വ. വി.ദേവദത്തന്‍ നന്ദിയും രേഖപ്പെടുത്തും.

ഒന്‍പതാം ദിവസമായ ഒക്ടോബര്‍ 23 തിങ്കളാഴ്ച വൈകിട്ട് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ആനന്ദപുരം യൂണിറ്റില്‍ നിന്നും കുമാര്‍ ജെ. നായര്‍ അനുഭവം പങ്കുവെയ്ക്കും. ആര്‍ട്സ് & കള്‍ച്ചര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) എംപി. പ്രമോദ് സ്വാഗതവും അഡ്വൈസറി കമ്മിറ്റി ആര്‍ട്സ് & കള്‍ച്ചര്‍ വിഭാഗം പേട്രണ്‍ സബീര്‍ തിരുമല നന്ദിയും രേഖപ്പെടുത്തും.

പത്താംദിവസമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം പ്രാര്‍ത്ഥന, വിവിധ സമര്‍പ്പണങ്ങള്‍ വൈകിട്ട് ദീപപ്രദക്ഷിണം എന്നിവയോടുകൂടി ഈ വര്‍ഷത്തെ സന്ന്യാസദിക്ഷാ സമര്‍പ്പണം സമാപിക്കും.

Related Articles

Back to top button