IndiaLatest

രണ്ടാമ​ത്തെ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിനെത്തുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ രണ്ടാമത്തെ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിനെത്തുന്നു. ഹൈദരാബാദ്​ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന കമ്ബനിയുടെ കോവിഡ്​ വാക്​സിനാണ്​ വിതരണത്തിനെത്തുന്നത്​. വാക്​സിന്‍റെ 30 കോടി ഡോസ്​ കേന്ദ്രസര്‍ക്കാര്‍ ബുക്ക്​ ചെയ്​തു. ഇതിനായി 1500 കോടി രൂപ സര്‍ക്കാര്‍ കമ്ബനിക്ക്​ കൈമാറിയെന്നാണ്​ റിപ്പോര്‍ട്ട്​. ഭാരത്​ ബയോടെകിന്‍റെ കോവാക്​സിന്​ ശേഷം പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്​സിനാണിത്​.

ആഗസ്​റ്റ്​ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയവളില്‍ കമ്പനി വാക്​സിന്‍ നിര്‍മിച്ച്‌​ കേ​ന്ദ്രസര്‍ക്കാറിന്​ കൈമാറുമെന്നാണ്​ റിപ്പോര്‍ട്ട്​. അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വാക്​സിന്‍ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കേ​ന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും അറിയിച്ചു. വാക്​സിന്‍ നയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ നീക്കം.

നിലവില്‍ മൂന്ന്​ വാക്​സിനുകള്‍ക്കാണ്​ കേ​ന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്​. സിറം ഇന്‍സ്​റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്,​ ഭാരത്​ ബയോടെകിന്റെ കോവാക്​സിന്‍, റഷ്യന്‍ വാക്​സിനായ സ്​പുട്​നിക്​ എന്നി വാക്​സിനുകളാണ്​ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്​. ഫൈസര്‍ ഉള്‍പ്പടെയുള്ള വിദേശ വാക്​സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്​.

Related Articles

Back to top button