KeralaLatest

രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന്

“Manju”

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. വോട്ടെണ്ണലും അതേദിവസം നടക്കും. 16ന് നാമനിര്‍ദേശ പത്രികാ സമര്‍പണം.
ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷനോടു നിര്‍ദ്ദേശിക്കണമെന്നാവശ്യം ഉന്നയിച്ച്‌ എം.എല്‍.എമാരായ കെ.എന്‍. ഉണ്ണികൃഷ്‌ണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.

Related Articles

Back to top button