IndiaLatest

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

“Manju”

കോഴിക്കോട് : സ്‌കൂട്ടറില്‍ ലോറിയിച്ച്‌ പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണയാണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് പേരാമ്പ്രാ -കുറ്റ്യാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം.
അഹല്യ പേരാമ്ബ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്ബ്ര സെന്‍റ് ഫ്രാന്‍സിസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Related Articles

Back to top button