IndiaKeralaLatest

ഡ്രൈവിംഗ് പരിശീലനത്തിന്റെ പേരിൽ തട്ടിപ്പ് : രണ്ടു പേർ അറസ്റ്റിൽ

“Manju”

സിന്ധുമോൾ. ആർ

പൂനെ: ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് 35 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പണവും ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പൂനെയിലാണ് സംഭവം. മീററ്റ് സ്വദേശിയായ രാജേഷ് സിംഗ് മാഹി, ഡല്‍ഹി സ്വദേശിയായ കൃഷ്ണ റാം ബഹദൂര്‍ റാണ എന്നിവരാണ് അറസ്റ്റിലായത്.

പൂനെയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഡല്‍ഹിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് റാണ പൂനെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു, ഇയാള്‍ക്ക് ഗുഡ്ഗാവില്‍ കോഴിക്കടയാണ്. കൃഷിപ്പണിക്കാരനാണ് മാഹി. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും പൂനെയിലെത്തിച്ചു.

യുവതിയെ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയ ശേഷം ഓല കാബില്‍ മുംബൈയിലെത്തിയ ഇരുവരും അവിടെ നിന്ന് ഫ്‌ലൈറ്റിലാണ് ഡല്‍ഹിയിലെത്തിയത്. സാലുഖേ വിഹാര്‍ ഏരിയയിലുള്ള യുവതിയെ ചൊവ്വാഴ്ചയാണ് ഇവര്‍ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയത്. പണവും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം യുവതിയെ വീട്ടില്‍ ഇറക്കിവിട്ട് ഇവര്‍ കടന്നുകളയുകയായിരുന്നു. ഐടി എന്‍ജിനീയറായ യുവതിയാണ് മോഷണത്തിനിരയായത്. ഇവരുടെ അച്ഛന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചയാളാണ്. യുവതിയെ കാര്‍ ഡ്രൈവിംഗ് പഠിപ്പിക്കാനായിരുന്നു മാഹി എത്തിയത്. ചൊവ്വാഴ്ച ഇയാള്‍ സുഹൃത്തിനൊപ്പം എത്തുകയായിരുന്നു. എന്നിട്ടാണ് യുവതിയെ മോഷണത്തിനിരയാക്കിയത്.

Related Articles

Back to top button