KeralaLatest

കാട്ടാന ആക്രമണം; മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

“Manju”

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് ധനസഹായം. 10 ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിയില്‍ വെച്ച് ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കൈമാറി. പരിക്കേറ്റവരുടെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കാനും ഓട്ടോറിക്ഷയ്ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്യും. വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കും. അതേസമയം, സര്‍വ്വകക്ഷി യോഗത്തിന് ശേഷം പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചു.

കന്നിമല സ്വദേശി സുരേഷ് കുമാര്‍ എന്ന മണിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് ഒട്ടോയില്‍ മടങ്ങുമ്പോഴായിരുന്നു കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്പികൈയില്‍ ചുഴറ്റി എറിയുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളില്‍ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനില്‍ക്കെയായിരുന്നു ഈ സംഭവം.

Related Articles

Back to top button