KeralaLatestThiruvananthapuram

എഴുത്തച്ഛന്‍ പുരസ്കാരം പി .വത്സലയ്ക്ക്

“Manju”

തിരുവനന്തപുരം: സാഹിത്യത്തിനുളള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെകഥാകൃത്തുമായ പി. വത്സലയ്ക്ക് . അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം . സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്റെ നേതൃത്വത്തിലുളള സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. നോവല്‍ രംഗത്തും ചെറുകഥാരംഗത്തും വത്സല നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ പരമോന്നത സാഹിത്യ ബഹുമതി വത്സലയ്ക്ക് സമ്മാനിക്കുന്നതെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വ്യക്തമാക്കി .

നെല്ല് ആയിരുന്നു ആദ്യത്തെ നോവല്‍, പിന്നീട് ഇത് രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ അതേ പേരില്‍ തന്നെ ചലച്ചിത്രമായി . നെല്ലിന് കുങ്കുമം അവാര്‍ഡും ലഭിച്ചു . ദളിതരുടെയും ആദിവാസി ജനവിഭാഗത്തിന്റെയും ദൈന്യം ദിന ജീവിതത്തെ സൂഷ്മതയോടെ പകര്‍ത്തുന്ന വത്സല ടീച്ചര്‍ ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാരിയാണ് . കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , പത്മ പ്രഭാ പുരസ്‌കാരം , സി .എച്ച്‌ അവാര്‍ഡ് , കഥ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എന്റെ പ്രീയപ്പെട്ട കഥകള്‍ , ഗൗതമന്‍ , മരച്ചോട്ടിലെ വെയില്‍ചീളുകള്‍ , മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ , വേറിട്ടൊരു അമേരിക്ക , വത്സലയുടെ സ്ത്രീകള്‍, വിലാപം, നിഴലുറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ എന്നിവയാണ് പ്രധാന കൃതികള്‍ .

Related Articles

Back to top button