IndiaLatest

അവസാനകുറിപ്പ് അറംപറ്റിയോ…?

“Manju”

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണര്‍ അപ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍.

അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കള്‍. പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണ്. ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുള്ളത്.

Related Articles

Back to top button