KeralaLatest

സര്‍ജറിക്കിടെ ഹൃദയാഘാതം,​ സംവിധായകന്‍ സച്ചിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ശസ്ത്രക്രിയയ്‌ക്ക് വിധേയനായ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ നില അതീവ ഗുരുതരം. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ കഴിയുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ആദ്യ സര്‍ജറി വിജയകരമായെങ്കിലും രണ്ടാമത്തെ സര്‍ജറിക്ക് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം.

2007ല്‍ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സഹതിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായി.

Related Articles

Back to top button