IndiaLatest

ജയിലുകളില്‍ നൈറ്റ് വിഷന്‍ ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു

“Manju”

ജയിലുകളിലെ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജയിലുകളില്‍ നൈറ്റ് വിഷന്‍ ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജയിലിലെ അന്തേവാസികളെ നിരീക്ഷിക്കാനും, സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 12 ജയിലുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക.

രാത്രി സമയത്ത് ജയിലുകളിലെ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ നിരീക്ഷണം ഉറപ്പുവരുത്തുന്നതാണ്. യെരവാഡ, കോലാംപൂര്‍, നാസിക്, സംഭാജി നഗര്‍, താനെ, അമരാവതി, നാഗ്പൂര്‍, കല്യാണ്‍, ചന്ദ്രപൂര്‍ എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഉത്തര്‍പ്രദേശിനുശേഷം ജയിലുകളുടെ സുരക്ഷയ്ക്കായി ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

Related Articles

Back to top button