LatestThiruvananthapuram

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്നും തുടരും

“Manju”

തിരുവനന്തപുരം: പെരുന്നാളിനോടനുബന്ധിച്ച്‌ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്നും തുടരും. അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്. രാത്രി 8 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഐഎംഎ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ പറഞ്ഞു.

പെരുന്നാള്‍ പ്രമാണിച്ച്‌ പ്രഖ്യാപിച്ച ഇളവുകള്‍ ജനം ആഘോഷമാക്കാതിരിക്കാന്‍ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. കോഴിക്കോട് വിവിധയിടങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടകളില്‍ നൂറ് സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് പേര്‍ എന്ന നിലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button