KeralaLatest

സിനിമ മേഖലയിലെ പ്രതിസന്ധി; കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും

“Manju”

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേര്‍ന്നു. ഈ യോഗത്തിലാണ് സിനിമ മേഖലയിലെ സംഘടനകള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെ തീയറ്ററില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തില്‍ തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം 5 വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. സിനിമ സാംസ്കാരികമന്ത്രി, ആരോഗ്യമന്ത്രി. ധനമന്ത്രി, തദ്ദേശവകുപ്പ്മന്ത്രി, വൈദ്യുതിവകുപ്പ് മന്ത്രി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന തീയറ്ററുകള്‍ നിയന്ത്രങ്ങളോടെ തുറന്നെങ്കിലും പ്രതിസന്ധികള്‍ ഏറെയാണെന്നാണ് സിനിമ സംഘനകള്‍ പറയുന്നത്.

Related Articles

Back to top button