IndiaLatest

മയക്കുമരുന്ന് മാഫിയ തന്നെ വേട്ടയാടുന്നു ;സമീർ വാങ്കഡെ.

“Manju”

മുംബൈ: മയക്കുമരുന്ന് മാഫിയ തന്നേയും കുടുംബാംഗങ്ങളേയും വേട്ടയാടുകയാണെന്ന് നാർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. ഇന്നലെ ഡൽഹിയിൽ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തെ തുടർന്ന് ദേശീയ പിന്നാക്ക കമ്മീഷന് മുമ്പാകെ ഹാജരായ ശേഷമാണ് സമീർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മനസ്സുതുറന്നത്.

താൻ രാജ്യത്തിനായി ജോലിചെയ്യുകയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിരവധി സൂചനകളുടേയും അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തുന്നത്. മയക്കുമരുന്ന് കേസിൽ സംഭവസ്ഥലത്തുനിന്നും പിടികൂടുന്നവർ ആരൊക്കെ എന്നു നോക്കാറില്ലെന്നും സമീർ വ്യക്തമാക്കി.

തനിക്കെതിരെ അപവാദങ്ങളും കുപ്രചരണങ്ങളുമാണ് നടക്കുന്നത്. തനിക്കൊപ്പം കുടുംബാംഗങ്ങളേയും സമ്മർദ്ദത്തിലാക്കി ഭീഷണിപ്പെടുത്തുകയാണ്. മയക്കുമരുന്നു മാഫിയയാണ് അന്വേഷണങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും സമീർ പറഞ്ഞു. തന്റെ സഹോദരി അഭിഭാഷകയാണ്.

സൽമാൻ എന്ന പേരുള്ള ഒരു വ്യക്തി നിരന്തരം തന്റെ സഹോദരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാർ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നെ കുടുക്കുക എന്നതാണ് ഉദ്ദേശം. അയാളെ പിന്നീട് മുംബൈ പോലീസ് മയക്കുമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ടെന്നും അയാളുടെ വാട്‌സ് ആപ് ചാറ്റുകൾ ഉപയോഗിച്ച് തന്നേയും സഹോദരിയേയും മയക്കുമരുന്ന് ഇടപാടുകളിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും സമീർ പറഞ്ഞു.

തനിക്കെതിരെ മന്ത്രി നവാബ് മാലിക്ക് നടത്തുന്ന കൈക്കൂലി-ധൂർത്ത് തുടങ്ങിയവ ശുദ്ധ അസംബന്ധമാണെന്നും സമീർ പറഞ്ഞു. താനുപയോഗിക്കുന്ന ഷർട്ടുകൾ വളരെ വിലകൂടിയതാണ്. കൈക്കൂലി വാങ്ങുന്നു തുടങ്ങിയ തികച്ചും വസ്തുതാ വിരുദ്ധവും പച്ചക്കള്ളങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. താൻ മതംമാറി മുസ്ലീമായെന്നും കള്ള ജാതി സർട്ടിഫിക്കറ്റുണ്ടാക്കി എന്നുള്ള പ്രചാരണങ്ങളുടെ നിജസ്ഥിതി അധികൃതരെ ബോദ്ധ്യപ്പെടുത്തിയെന്നും സമീർ പറഞ്ഞു.

Related Articles

Back to top button