KeralaLatestThiruvananthapuram

തിരുവനന്തപുരം പി.ആര്‍.എസ്​ ആശുപത്രിക്ക്​ സമീപം വന്‍ തീപിടിത്തം

“Manju”

തിരുവനന്തപുരം: തിരുവനന്തപുരത്ത്​ പി.ആര്‍.എസ്​ ആശുപത്രിക്ക്​ സമീപം വന്‍ തീപിടിത്തം. ആക്രിക്കടയിലെ ഗോഡൗണിലാണ്​ തീപിടിത്തം. ആശു​പത്രിയുടെ 50 മീറ്റര്‍ അകലെയാണ്​ തീപിടിത്തമുണ്ടായത്​. സമീപത്തെ വീടുകളിലേക്കും തീപടരുന്നുണ്ട്​. തീ അണക്കാനുള്ള അതീവശ്രമം തുടരുകയാണ്​. രണ്ട്​ യൂണിറ്റ്​ ഫയര്‍ഫോഴ്​സ്​ സ്ഥലത്തെത്തി.

സമീപത്ത്​ നാലു വീടുകളാണുള്ളത്​. അവിടേക്ക്​ തീ പടര്‍ന്നുപിടിക്കാതിരിക്കാനാണ്​ ശ്രമം. ആളുകളെ അവിടെനിന്നും മാറ്റുന്നുണ്ട്​. തീപിടിത്തത്തിന്​ മുമ്പ്​ വന്‍ പൊട്ടിത്തെറി ശബ്​ദം കേട്ടെന്ന്​ നാട്ടുകാര്‍ പറയുന്നു. തീപിടത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Related Articles

Back to top button