InternationalLatest

കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാൻ അനുമതി നല്‍കി അമേരിക്ക

“Manju”

വാഷിംങ്ടണ്‍: അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള തീരുമാനത്തിന്, അന്തിമ അനുമതി നല്‍കി അമേരിക്ക. സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്‌സിനേഷനും വഴിയൊരുങ്ങുന്നത്. ഫൈസര്‍ വാക്‌സീനാകും കുട്ടികള്‍ക്ക് നല്‍കുക. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും വാക്‌സീന്‍ നല്‍കുക. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയില്‍ ഉള്ളത്.
കുട്ടികളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച്‌ ഈ ആഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ യുഎസ് അനുകൂല തീരുമാനമെടുത്തിരുന്നു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ പാര്‍ശ്വഫലങ്ങളെക്കാല്‍ കൂടുതല്‍ ഗുണഫലങ്ങളാണുള്ളതെന്ന് യോഗം നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശ യു.എസ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

2,000 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തി ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച്‌ 3,000 കുട്ടികളില്‍ നടത്തിയ പഠനങ്ങളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഫൈസര്‍ വാക്‌സിന്‍ കുട്ടികളിലും ഫലപ്രദമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ യു.എസ് സര്‍ക്കാര്‍ അടുത്തിടെ 5 കോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ കൂടി വാങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച്‌ അന്തിമ അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും.

Related Articles

Back to top button