IndiaLatest

ചാന്ദ്രദൗത്യമായ റോവര്‍ വൈപ്പര്‍ ലാൻഡറില്‍ നിന്നും വിജയകരമായി പുറത്തു കടന്നു

“Manju”

നാസ പുറത്തുവിട്ട ഏറ്റവും പുതിയ പരീക്ഷണ റിപ്പോര്‍ട്ടില്‍ ചാന്ദ്രദൗത്യമായ റോവര്‍ വൈപ്പര്‍ ലാൻഡറില്‍ നിന്നും പുറത്തു കടന്നു. നാസയുടെ വോളാറ്റൈല്‍സ് ഇൻവെസ്റ്റിഗേറ്റിംഗ് പോളാര്‍ എക്‌സ്‌പ്ലോറേഷൻ റോവര്‍ അഥവാ വൈപ്പര്‍ റോവറാണ് ചന്ദ്രനിലേക്ക് ഇറങ്ങി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചത്. ലാൻഡറില്‍ നിന്നും ഇത് പുറത്ത് കടക്കുന്നതിനുള്ള പരിശ്രമം വിജയം കണ്ടതായി നാസ അറിയിച്ചു.

റോവര്‍ ആസ്‌ട്രോബോട്ടിക് ഗ്രിഫിൻ ചാന്ദ്രദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ലാൻഡറില്‍ നിന്നും പുറത്തെത്തി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് നാസ പങ്കുവെച്ചത്. 2024 അവസാനത്തോടെ മാത്രമാകും വൈപ്പറിന്റെ 100 ദിവസത്തെ ദൗത്യം ആരംഭിക്കുക. ഇതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഗ്രസ് എന്നറിയപ്പെടുന്ന നിര്‍ണായക ഘട്ടമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ലൂണാര്‍ ലാൻഡറില്‍ നിന്നും ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന റോവറും കൂടി ഉള്‍പ്പെടുന്ന പ്രവര്‍ത്തനമാണ് എഗ്രസ് പ്രക്രിയ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപത്തായുള്ള പരന്ന ചാന്ദ്ര പര്‍വതമായ മോണ്‍സ് മൗട്ടണിന്റെ മുകളിലായുള്ള ലാൻഡിംഗ് സൈറ്റിലെ കുത്തനെ നില്‍ക്കുന്ന പ്രദേശം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ലൂണാര്‍ ലാൻഡറില്‍ നിന്നും എത്തിച്ചേരുമ്പോഴുള്ള ഉപരിതലത്തെ ആശ്രയിച്ചിരിക്കും തുടര്‍ന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഇത് പ്രതികൂലമായാല്‍ റോവറിന്റെ ഇറക്കത്തില്‍ കൂടുതല്‍ അപകട സാദ്ധ്യതകള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ ഈ പരീക്ഷണ ഘട്ടം വിജയം കണ്ടതോടെ നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പാണ്.

Related Articles

Back to top button