IndiaLatest

ജിഎസ്‌ടി നഷ്‌ടപരിഹാരം : 17,000 കോടി അനുവദിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും 17,000 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇത്തവണ നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത് 673.84 കോടി രൂപയാണ്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച്‌, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനമാണ് ഈ വായ്പയില്‍ 44,000 കോടി രൂപ അനുവദിച്ചത്.

കേരളത്തിന് ഇതില്‍ 2418.49 കോടി രൂപയും അനുവദിച്ചിരുന്നു. നഷ്ടപരിഹാര തുക ഏറ്റവും കൂടുതല്‍ അനുവദിച്ചിരിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ്. 3053.59 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്.

Related Articles

Back to top button