IndiaKeralaLatest

വാക്സിന്‍ നയതന്ത്രം , പ്രശംസിച്ച്‌ വിദേശ മാദ്ധ്യമങ്ങള്‍

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വാക്‌സിന്‍ വിതരണം ആരംഭിച്ച്‌ ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെങ്കിലും വാക്‌സിന്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ കീര്‍ത്തി അതിര്‍ത്തികളും കടന്ന് പറക്കുകയാണ്. അയല്‍രാജ്യങ്ങളിലുള്‍പ്പെടെ ഇന്ത്യയുടെ സല്‍പ്പേര് ഉയര്‍ത്താന്‍ ഇതിനോടകം രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിദേശമാദ്ധ്യമങ്ങളുടെയടക്കം വിലയിരുത്തല്‍.

ചൈനയുടെ ക്ലൗഡ് നയതന്ത്രത്തെ കടത്തിവെട്ടുകയാണ് ഇന്ത്യയുടെ വാക്സിന്‍ നയതന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ . 150 ഓളം രാജ്യങ്ങള്‍ക്കും 10 അന്താരാഷ്ട്ര സംഘടനകള്‍ക്കും ചൈന സഹായം നല്‍കിയിട്ടുണ്ടെന്നും മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആവശ്യമുള്ള 34 രാജ്യങ്ങളിലേക്ക് 36 മെഡിക്കല്‍ ടീമുകളെ അയച്ചതായും മറ്റ് രാജ്യങ്ങള്‍ക്ക് 200 ബില്ല്യണ്‍ മാസ്കുകള്‍, 2 ബില്യണ്‍ സംരക്ഷണ സ്യൂട്ടുകള്‍, 800 ദശലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്തതായും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട് . കൃത്യമായി പരീക്ഷണങ്ങള്‍ നടത്താതെ, ഫലപ്രദമെന്ന് ഉറപ്പ് നല്‍കാനാകാത്ത വാക്സിനാണ് ചൈന നല്‍കുന്നതെന്നാണ് പല രാജ്യങ്ങളും ഉന്നയിക്കുന്ന ആരോപണം. അതിന്റെ പേരില്‍ മിക്ക രാജ്യങ്ങളിലെയും ജനങ്ങള്‍ വാക്സിന്‍ ഉപയോഗിക്കുവാനും വിസമ്മതിക്കുന്നു.

ഇത് പല രാജ്യങ്ങളില്‍ നിന്നും തിരിച്ചടിക്ക് കാരണമായി, വാക്സിന്‍ സംഭരണത്തിനായി ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെച്ചതില്‍ പൊതുജനങ്ങള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. ചൈനീസ് കമ്പനിയായ സിനോവാക്കില്‍ നിന്ന് വാക്സിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചതിന് ഫിലിപ്പൈന്‍സിലെയും സിംഗപ്പൂരിലെയും സര്‍ക്കാരുകള്‍ക്ക് പൊതുജനങ്ങളുടെ വിമര്‍ശനം നേരിടേണ്ടിവന്നു.

വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതിനാല്‍ ഞാന്‍ ഇപ്പോള്‍ ചൈനീസ് വാക്സിന്‍ എടുക്കില്ല,’ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ ബിലഹാരി കൗസിക്കന്‍ പറഞ്ഞു. മാത്രമല്ല ഇനി ചൈനീസ് കമ്പനിയില്‍ നിന്ന് വാക്സിന്‍ തേടുന്നതിനുമുമ്പ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു .

17 രാജ്യങ്ങളില്‍ നിന്നുള്ള 19,000 പേരെ ഉള്‍പ്പെടുത്തി അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ മിക്കവരും ചൈനീസ് വാക്സിനുകളെ കുറിച്ച്‌ ആശങ്ക അറിയിച്ചു . മറുവശത്ത്, ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയില്‍ നിരവധി ദരിദ്ര രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനെ മിക്ക രാജ്യങ്ങളും പ്രശംസിച്ചു. ഭൂട്ടാന്‍, മാലിദ്വീപ്,ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, മൗറീഷ്യസ്, ശ്രീലങ്ക, യു.., ബ്രസീല്‍, മൊറോക്കോ, ബഹറിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ കൊവിഡ് വാക്സിന്‍ സൗജ്യമായാണ് നല്‍കിയത്. സൗദി, കാനഡ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്സിന്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിന് ഡോസുകള്‍ രാജ്യത്തുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കയറ്റി അയയ്ക്കുന്നത്.

ശ്രീലങ്ക ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാമെന്ന് ചൈന നേരത്തേ അറയിച്ചിരുന്നു. എന്നാല്‍ അതിന് ഒരുപടിമുമ്പേ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുകയായിരുന്നു. ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യന്‍ വാക്സിന്‍ നയതന്ത്രം ചൈനയ്ക്ക് മേല്‍ ജയം നേടിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ മൈത്രിസംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകള്‍ സമ്മാനമായി ബംഗ്ലാദേശിന് നല്‍കിയിരുന്നു.ഇപ്പോള്‍ ലോകത്ത് പാകിസ്താനടക്കം വളരെ കുറച്ചുരാജ്യങ്ങള്‍ മാത്രമാണ് ചൈനയുടെ വാക്സിന്‍ ഉപയോഗിക്കുന്നത്.

Related Articles

Back to top button