KeralaLatest

ലെന്‍സ്ഫെഡ് വസതീയം ബില്‍ഡ് എക്സ്പോ നാളെ മുതല്‍

“Manju”

വടകര: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) സംഘടിപ്പിക്കുന്ന നാലാമത് വസതീയം ബില്‍ഡ് എക്സ്പോയ്ക്ക് നാരായണ നഗര്‍ ഗ്രൗണ്ടില്‍ ശനിയാഴ്ച തുടക്കമാവും.

ശനിയാഴ്ച രാവിലെ 9.30 ന് കെ കെ രമ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എക്സ്പോ ചെയര്‍മാന്‍ പ്രദീപ്കുമാര്‍ എന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെപി ബിന്ദു മുഖ്യാതിഥിയായിരിക്കും. എക്സ്പോ ജനറല്‍ കണ്‍വീനര്‍ സികെ ഫവാസ്, കൗണ്‍സിലര്‍ അജിത ചീരാംവീട്ടില്‍, ലെന്‍സ്ഫെഡ് ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധരന്‍ പി, ലെന്‍സ്ഫെഡ് സംസ്ഥാന സ്ഥാപക പ്രസിഡണ്ട് ബിജു പികെ, വടകര ഏരിയാ ട്രഷറര്‍ എം മോഹനന്‍ എന്നിവര്‍ സംസാരിക്കും. നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 150 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000 എന്‍ജിനിയര്‍മാര്‍ പങ്കെടുക്കും.

നാളെ വൈകിട്ട് 4.30ന് നിര്‍മാണ സുരക്ഷ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. സെമിനാര്‍ ലെന്‍സ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫസല്‍ കെഇ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി വിനോദ് സി അധ്യക്ഷത വഹിക്കും. ഡോ. എന്‍ എന്‍ സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും. ഭക്ഷണപ്രിയര്‍ക്കായി രുചിയൂറുന്ന വ്യത്യസ്ത മലബാര്‍ വിഭവങ്ങളുമായി ഫുഡ്കോര്‍ട്ടുമുണ്ടാകും. വിവിധ കലാപരിപാടികളും നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

Related Articles

Back to top button