KeralaLatest

ശാന്തിഗിരിയിൽ സാംസ്ക്കാരിക ദിനം നാളെ

“Manju”

ശാന്തിഗിരി : ആശ്രമത്തിലെ ഭക്തജനങ്ങളായ സ്ത്രീപുരുഷൻമാരുടേയും യുവജനങ്ങളുടേയും സാംസ്കാരിക കൂട്ടായ്മകളുടെ വാർഷികം നവംബർ 5ന് സാംസ്ക്കാരിക ദിനമായി ആഘോഷിക്കുന്നു. ആശ്രമത്തിലും വിവിധ ബ്രാഞ്ചുകളിലും നാളെ ധ്വജാരോഹണം നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നാളെ രാവിലെ 6 മണിക്ക് ആശ്രമത്തിൽ ധ്വജം ഉയർത്തും. കൊട്ടാരക്കര, കോന്നി, ഹരിപ്പാട്, ചന്ദിരൂർ, പാമ്പാടി, പാലാരിവട്ടം, തങ്ങാലൂർ, ഓലശ്ശേരി, തെയ്യാല, കക്കോടി, വടകര, സുൽത്താൻ ബത്തേരി, വള്ള്യായി എന്നീ ആശ്രമം ബ്രാഞ്ചുകളിലും ധ്വജാരോഹണം നടക്കും. ഉച്ചയ്ക്ക് തട്ടം സമർപ്പണവും ഉണ്ടായിരിക്കും.ഡൽഹി ,മുംബൈ ,ഗോഹട്ടി ,ഹൈദരാബാദ് ,അഹമ്മദാബാദ്, ബാംഗ്ലൂർ , ചെന്നൈ ,മധുരൈ ,കന്യാകുമാരി ,കോയമ്പത്തൂർ ,പോണ്ടിച്ചേരി ,ബാംഗ്ലൂർ മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും സാംസ്കാരിക ദിനം ആഘോഷിക്കും.

നാളെ വൈകിട്ട് 7.00 മണിക്ക് സൂംമാധ്യമത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം  സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിക്കും.  ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ്  സ്വാമി ജനന്മ ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരിക്കും. ശാന്തിഗിരി  വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഇൻചാർജ് സ്വാമി  ജനതീർത്ഥൻ ജ്ഞാനതപസ്വി, വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി  ജനസമ്മതൻ ജ്ഞാനതപസ്വി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, മാതൃമണ്ഡലം  ഇൻചാർജ്  ജനനി പ്രമീള ജ്ഞാനതപസ്വിനി ഗുരുമഹിമ ഇൻചാർജ്  ജനനി മംഗള ജ്ഞാനതപസ്വിനി,  ആശ്രമം അഡ്വൈറി കമ്മിറ്റി പേട്രൺ (ഹെൽത്ത്കെയർ) ഡോ.ശ്യാം പ്രസാദ്, അഡ്വൈസറി കമ്മിറ്റി പേട്രൺ (ആർട്സ് & കൾച്ചർ) ഡോ.റ്റി.എസ്. സോമനാഥൻ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.ഹേമലത പി.എ., ശാന്തിമഹിമ കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ) മനോജ്കുമാർ സി.പി. തുടങ്ങിയവർ ആശംസകൾ നേരും. ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ് കൃതജ്ഞത രേഖപ്പെടുത്തും.  തുടർന്ന് ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Related Articles

Back to top button