InternationalLatest

ചൈനീസ് ഭീഷണി നേരിടാന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍

“Manju”

ഹോങ്കോംഗ്: അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ യുദ്ധ സന്നാഹം. തായ്‌വാന്‍ കടലിടുക്കിന് സമീപത്തേക്ക് ചൈനീസ് യുദ്ധവിമാനങ്ങള്‍ പുറപ്പെട്ടു എന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ, വിമാന വാഹിനി കപ്പല്‍ ഉള്‍പ്പെടെ 4 യുദ്ധക്കപ്പലുകള്‍ തായ്‌വാന്റെ കിഴക്കന്‍ മേഖലയില്‍ വിന്യസിച്ച്‌ അമേരിക്കയും നിലയുറപ്പിച്ചു. ചൈനയുടെയും അമേരിക്കയുടെയും നീക്കം ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. എന്നാല്‍ യുദ്ധക്കപ്പലുകള്‍ അയച്ച നടപടി പതിവ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ് എന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം.

Related Articles

Back to top button