IndiaLatest

അമ്മയായ സന്തോഷം പങ്കുവെച്ച്‌​ ശ്രേയ

“Manju”

അമ്മയായ സന്തോഷം പങ്കുവെച്ച്‌​ ശ്രേയ ഘോഷാല്‍. ഇന്ന്​ ഉച്ചയ്​ക്ക്​ തനിക്കും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായക്കും ആണ്‍ കുഞ്ഞ്​ പിറന്ന സന്തോഷം ശ്രേയആണ് ​ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്​. ”ഇന്ന് ഉച്ചയ്ക്ക് ദൈവം ഞങ്ങള്‍ക്കൊരു പൊന്ന്​ ആണ്‍തരിയെ കനിഞ്ഞരുളി. മുമ്പൊരിക്കലും തോന്നാത്ത ഒരു വികാരമാണിത്. ശൈലാദിത്യയ്‌ക്കൊപ്പം ഞാനും കുടുംബവും അതിയായ സന്തോഷത്തിലാണിപ്പോള്‍. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങള്‍ നല്‍കിയ അതിരറ്റ അനുഗ്രഹങ്ങള്‍ക്കു നന്ദി” -ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നീണ്ട കാലത്തെ പ്രണയത്തിനുശേഷം 2015 ഫെബ്രുവരിയിലായിരുന്നു ശ്രേയയുടെയും ശൈലാദിത്യയുടെയും വിവാഹം നടന്നത് . കഴിഞ്ഞ മാര്‍ച്ച്‌ നാലിനാണ് ഗര്‍ഭിണിയാണെന്ന വിവരം ശ്രേയ പുറത്തുവിട്ടത്.

Related Articles

Back to top button