IndiaLatest

സംസ്ഥാനങ്ങളുടെ കൈവശം 15 കോടിയില്‍ കൂടുതല്‍ വാക്സിന്‍ ഡോസുകള്‍

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കൈവശം നിലവില്‍ 15.69കോടിയില്‍ അധികം (15,69,46,111) വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതുള്‍പ്പെടെ 116.54കോടിയിലധികം(1,16,54,44,605) വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇന്നലെ വരെ നല്‍കിയത് 107.92കോടി ഡോസുകള്‍.

അതിനിടെ 10,929പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കേരളത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന നിന്നുള്ള 314 അടക്കം 392 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് കേസുകളില്‍ കേരളം( 6,580), തമിഴ്നാട്(875), മഹാരാഷ്‌ട്ര(802), പശ്ചിമബംഗാള്‍(763), മിസോറാം(513) സംസ്ഥാനങ്ങളാണ് മുന്നില്‍. 12,509പേര്‍ രോഗമുക്തരായി.നിലവില്‍ 1,46,950പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 255ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

Related Articles

Back to top button