LatestThiruvananthapuram

തിരുവനന്തപുരത്ത് കൂടുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ

“Manju”

തിരുവനന്തപുരത്ത് കൂടുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പത്തു പഞ്ചായത്തുകളെക്കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.

അതിയന്നൂർ, ചെറുന്നിയൂർ, കടയ്ക്കാവൂർ, മണമ്പൂർ, പനവൂർ, പെരുങ്കടവിള, പോത്തൻകോട്, വാമനപുരം, വെള്ളറട, വിളപ്പിൽ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അഴൂർ, ഇടവ, കഠിനംകുളം, കല്ലിയൂർ, കാരോട്, കിഴുവിലം, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, വെട്ടൂർ, അഞ്ചുതെങ്ങ്, ബാലരാമപുരം, കുളത്തൂർ, പൂവാർ, ചെമ്മരുതി, ഒറ്റൂർ, ആര്യങ്കോട്, കാഞ്ഞിരംകുളം, പള്ളിച്ചൽ, കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകളെ നേരത്തേ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിൽ കർശന കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണം.

പലചരക്ക്, പച്ചക്കറി, പഴവർഗങ്ങൾ, പാൽ, മുട്ട, മാസം, മത്സ്യം, മൃഗങ്ങൾക്കു കന്നുകാലികൾക്കുമുള്ള ഭക്ഷണം വിൽക്കുന്ന കടകൾ, ബേക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 7.30 വരെ തുറക്കാം. പാൽ, പത്ര വിതരണം രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. റേഷൻകടകൾ, മാവേലി സ്റ്റോറുകൾ സപ്ലൈകോ സ്‌റ്റോറുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. മുകളിൽപ്പറഞ്ഞവയല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ രണ്ടു വരെ ഡെലിവറിക്കായി പ്രവർത്തിക്കാം. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിനുള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൊലീസ് നിയന്ത്രിക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. രോഗവ്യാപനം കുറയുന്നതിനുവേണ്ടി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു താഴെയായ ആനാട്, അരുവിക്കര, കോട്ടുകാൽ, നഗരൂർ, വിളവൂർക്കൽ, കരുംകുളം, ഉഴമലയ്ക്കൽ, മലയിൻകീഴ്, മടവൂർ പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇവ ഇനി കണ്ടെയ്ൻമെന്റ് സോണുകളായിരിക്കും. ഇവയ്ക്കു പുറമേ ചെറുന്നിയൂർ പഞ്ചായത്ത് മൂന്നാം വാർഡ്, വിളപ്പിൽ പഞ്ചായത്ത് 20-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിൽ ഒന്ന്, ഒമ്പത്, 10, 11 വാർഡുകൾ, പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡ്, അഞ്ചുതെങ്ങ് പഞ്ചായത്ത് ഒന്നാം വാർഡ് എന്നിവിടങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെല്ലനാട് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വെഞ്ഞാറമ്മൂട് ബിൽടെക് അസോസിയേറ്റഡ് ഗോകുലം മെഡിക്കൽ കോളജ് പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.

Related Articles

Back to top button