Latest

ദലൈലാമ കശ്മീരിൽ ; ചൈനയ്‌ക്ക് അതൃപ്തി

“Manju”

ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കശ്മീർ-ലഡാക്ക് സന്ദർശിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ലേയിലെ പ്രശസ്തമായ തിക്‌സായി ആശ്രമം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരും ലഡാക്കിലുമായി രണ്ട് ദിവസ പര്യടനമാണ് നടത്തുക.

ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇന്ത്യ ടിബെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ ശ്രമിക്കുകയാണെന്നാണ് ചൈന ആരോപിച്ചത്. വിമർശനത്തെ രൂക്ഷമായി വിമർശിച്ച വിദേശകാര്യ മന്ത്രാലയം ദലൈലാമയെ അതിഥിയായി പരിഗണിക്കുന്നത് സർക്കാരിന്റെ സ്ഥിര നയമാണെന്നും വ്യക്തമാക്കിയിരുന്നു.മതപരമായും ആത്മീയപരവുമായും പ്രവർത്തനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പേരാണ് ആഘോഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയും ജന്മദിനാശംസകൾ നേർന്നതെന്ന് വ്യവസായ പ്രമുഖനായ സുബ്രതോ ബാഗ്ചി വ്യക്തമാക്കി.

ദലൈലാമ ഇന്ത്യയിൽ അഭയം പ്രാപിച്ചതു മുതൽ ചൈനയ്‌ക്ക് അതൃപ്തിയാണ്. ചൈന 1950-കളിൽ ടിബറ്റ് അനധികൃതമായി പിടിച്ചടക്കിയപ്പോൾ ടിബറ്റൻ ആത്മീയ നേതാവിന് ഇന്ത്യയിൽ അഭയം തേടേണ്ടി വന്നു. ടിബറ്റ് പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ചൈനയുമായി മധ്യസ്ഥ ചർച്ചയ്‌ക്കും അദ്ദേഹം ശ്രമിച്ചിരുന്നു.

2020 മുതൽ ഇന്ത്യയും ചൈനയും തർക്കത്തിലാണ്.ഫിംഗർ ഏരിയ, ഗാൽവാൻ താഴ്വര, ഹോട്ട് സ്പ്രിംഗ്സ്, കോങ്റംഗ് നാല തുടങ്ങിയ മേഖലകളിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയിരുന്നു. 2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള കോർപസ് കമാൻഡർ ലെവൽ യോഗത്തിന്റെ 16-ാം ഘട്ട ചർച്ചകൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ദലൈലാമയുടെ പര്യടനം.ആത്മീയ നേതാവിന്റെ പര്യടനം ചൈനയെ ചൊടുപ്പിക്കുമെന്നതിൽ സംശയമില്ല. അത് ചർച്ചയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നു.

Related Articles

Back to top button