KeralaKozhikodeLatest

11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

“Manju”

കോഴിക്കോട്: മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാലയുടെ 11 ബിഎഡ് കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം എന്‍സിടിഇ പിന്‍വലിച്ചു. പുതിയ അധ്യയന വര്‍ഷനത്തിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് എന്‍സിടിഇ നടപടി. ശരാശരി അമ്പത് സീറ്റ് വച്ചാണ് ഓരോ കേന്ദ്രത്തിലുമുള്ളത്.

2014 മുതല്‍ എന്‍സിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വര്‍‍ഷമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഏഴ് വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങള്‍ വരുത്താതിരുന്നതാണ് ഇപ്പോള്‍ അംഗീകാരം നഷ്ടമാകുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് യോഗം ഉടന്‍ ചേരും. അംഗീകാരം പെട്ടന്ന് പുനസ്ഥാപിക്കുകയെന്നതിനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനും അഡ്മിഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നുമായിരിക്കും സെനറ്റ് ചര്‍ച്ച ചെയ്യുക. സര്‍‍വകലാശാലയുടെ 11 ബി എഡ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. ഉടന്‍ ഇവയ്ക്കെല്ലാം പുതിയ കെട്ടിടം അടക്കം കണ്ടെത്തുന്നതും പ്രായോഗികമല്ല

Related Articles

Back to top button