IndiaMotivation

പത്മശ്രീ ഏറ്റുവാങ്ങി ഹരേകല ഹജബ്ബ

“Manju”

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് സിവിലിയൻ ബഹുമതി ‘പത്മശ്രീ’ ഏറ്റുവാങ്ങി ഹരേകല ഹജബ്ബ. തന്റെ അനന്തരവനെയും കൂട്ടിയാണ്‌ ഹജബ്ബ പത്മശ്രീ ഏറ്റുവാങ്ങാന്‍
ഡൽഹിയിലേക്ക് പോയത്‌.  വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഹജബ്ബയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഓറഞ്ച് വില്‍പ്പന നടത്തുന്ന ഹജബ്ബ തന്റെ സമ്പാദ്യത്തിൽ നിന്ന് ജന്മനാടായ ഹരേക്കളയിൽ ഒരു സ്‌കൂൾ തുറക്കുകയും അതിന്റെ വളർച്ചയ്‌ക്ക് വർഷം തോറും സംഭാവന നൽകി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയുമായിരുന്നു.
2020 ജനുവരി 25ന് ഹജബ്ബയ്ക്കുള്ള പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യം കാരണം ചടങ്ങ് നടന്നിരുന്നില്ല. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്.
നവംബർ 7 ഞായറാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം ഹോട്ടൽ അശോകയിൽ താമസിച്ചു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീലും ഒരുക്കിയ ക്രമീകരണങ്ങളാണ് ഇവരുടെ യാത്ര സുഗമമാക്കിയത്.
‘അക്ഷര ശാന്ത’ (അക്ഷര-സന്യാസി) എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന അദ്ദേഹത്തിന് സ്‌കൂളിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ടായിരുന്നില്ല. പരിചയപ്പെട്ട ചില വിദേശ വിനോദസഞ്ചാരികളുമായി സംസാരിക്കാൻ കഴിയാതെ വന്നതോടെയാണ് ഹജബ്ബ സ്‌കൂൾ എന്ന ആശയം മുന്നോട്ടുവെച്ചത്.
ന്യൂപടപ്പുവിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ സ്‌കൂളുകൾ ഇല്ലായിരുന്നു, മാത്രമല്ല തന്റെ അതേ ഗതി കുട്ടികളെ അനുഭവിപ്പിക്കാൻ ഹജബ്ബ ആഗ്രഹിച്ചില്ല. അതിനാൽ, 2000-ൽ തന്റെ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാൻ ഹജബ്ബ തീരുമാനിച്ചു,
തന്റെ വരുമാനത്തിന്റെ ഒരു ഭാഗം അവിടെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി ഒരു ഏക്കർ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കാൻ നിക്ഷേപിക്കുകയും ചെയ്തു. അങ്ങനെ, നിർദ്ധനരായ കുട്ടികൾക്കായി തന്റെ ഗ്രാമത്തിൽ ഒരു അടിസ്ഥാന സ്കൂൾ നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭാവിയിൽ, തന്റെ ഗ്രാമത്തിൽ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിക്കാൻ അദ്ദേഹം സ്വപ്നം കാണുന്നു.

Related Articles

Back to top button