IndiaKeralaLatest

തിയേറ്റര്‍ ജീവനക്കാര്‍ക്ക് സഹായവുമായി പൃഥ്വിരാജ് ഫാന്‍സ്‌

“Manju”

സിന്ധുമോള്‍ ആര്‍

മാസങ്ങളായി അടഞ്ഞുകിടക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍. റിലീസോ സിനിമാ പ്രദര്‍ശനമോ ഇനി എന്നുണ്ടാവുമെന്ന് ആര്‍ക്കുമറിയില്ല. ഇതിനിടയില്‍ വരുമാനം നഷ്‌ടപ്പെട്ട്‌ വറുതിയിലായ ഒരു വിഭാഗമാണ് സിനിമാ തിയേറ്റര്‍ ജീവനക്കാര്‍. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാ തിയേറ്ററുകളിലും പണിയെടുത്തവരുടെ അവസ്ഥ ഇത് തന്നെയാണ്.

ഇവര്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് നടന്‍ പൃഥ്വിരാജിന്റെ ആരാധകരുടെ സംഘടന. തിരുവനന്തപുരം ആറ്റിങ്ങലിലെ പൃഥ്വിരാജ് ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ തിയേറ്റര്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം നിര്‍വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ഒരുക്കിയ ചടങ്ങ് ഡി.വൈ.എസ്.പി. സുരേഷ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ഈ പ്രവര്‍ത്തി വളരെ മികച്ച ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വിലയിരുത്തി.

Related Articles

Back to top button