IndiaLatest

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം

“Manju”

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിഹാരം നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ ഡെല്‍ഹി സര്‍ക്കാരിന് സമര്‍പിച്ചു. ക്രഷര്‍ യൂണിറ്റ്, ഇഷ്ടിക ചൂള, ടാര്‍ മിക്സിംഗ് പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തണം.

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം കുറച്ച്‌ പ്രകൃതി വാതകം ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന നിര്‍ദേശവും വ്യക്തമാക്കുന്നുണ്ട്. ഡെല്‍ഹിയിലെ വായുനിലവാര സൂചിക 450 ന് മുകളിലേക്ക് പോയ സാഹചര്യത്തിലാണ് തീരുമാനം. ദീപാവലിക്ക് വ്യാപകമായി പടക്കം പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളില്‍ പാടങ്ങള്‍ക്ക് തീയിട്ടതുമാണ് ഇത്രയും വലിയ നിലയില്‍ വായു മലിനീകരണം കൂടാന്‍ കാരണം. ശൈത്യകാലം കൂടി ആരംഭിച്ചതോടെ ഡെല്‍ഹിയിലെ വാഹനഗതാഗതത്തെ മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവുമാണ്.

Related Articles

Back to top button