InternationalLatest

സൗദിയില്‍ തൊഴില്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു

“Manju”

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ നിയന്ത്രണം വരുന്നു. തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ തൊഴില്‍വിസ നല്‍കുക. സൗദി മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. തൊഴില്‍വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

സ്വകാര്യമേഖലാ സ്ഥാപനങ്ങളും സ്വദേശി-വിദേശി തൊഴിലാളികളും തമ്മിലുള്ള തൊഴില്‍ കരാറിന്റെ ചുമതല ഇനിമുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. ജോലി, വേതനം, യോഗ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിഷ്കരിക്കല്‍ ചുമതലയും മന്ത്രാലയത്തിനായിരിക്കും.

Related Articles

Back to top button