IndiaLatest

രാ​ജ്യ​ത്ത് 11,466 പേ​ര്‍​ക്ക് കൂ​ടി കോവിഡ്

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,466 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം . കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 13.2 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . പുതുതായി 11,961 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തര്‍ 3,37,87,047 ആയി ഉയര്‍ന്നു . 3,43,88,579 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായത് .

460 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തതോടെ ആകെ മരണ സംഖ്യ 4,61,849 ആയി .നി​ല​വി​ല്‍ 1.39 ല​ക്ഷം ( 1,39,683) പേരാണ് കോ​വി​ഡ് ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 264 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. ആകെ രോഗമുക്തി നിരക്ക് 98.25 % ആയി .പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനവും ആണ് .

അതെ സമയം 6,409 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ല്‍.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,69,137 ഡോസ് വാക്സിനാണ് വിതരണം ചെയ്തത് . ഇതോടെ ആകെ വാക്സിനേഷന്‍ 1,09,63,59,208 ആയി ഉയര്‍ന്നു .

Related Articles

Back to top button