KeralaLatest

പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ 493 പി എസ് സി റാങ്ക് ലിസ്റ്റുകളാണ് ആഗസ്റ്റ് 4ന് അവസാനിക്കുന്നത്. ഇതില്‍ വിവിധ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരവും ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്. പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ചിരുന്നു.

Related Articles

Back to top button