IdukkiKeralaLatest

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ വാ​ഹ​ന​മോ​ടി​ച്ചു; പി​താ​വി​ന് പി​ഴ വിധിച്ച്‌ കോടതി

“Manju”

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​താ​വി​ന് 25,000 രൂ​പ പി​ഴ​യി​ട്ട് കോ​ട​തി. തൊ​ടു​പു​ഴ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ പി​താ​വാ​യ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക്കാണ് 25,000 രൂ​പ പി​ഴ വിധിച്ചത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു മാ​സം ത​ട​വ് അ​നു​ഭ​വി​ക്കാ​നും കോ​ട​തി വി​ധി​യി​ലു​ണ്ട്. കഴിഞ്ഞ മെ​യ് അ​ഞ്ചി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനവുമായി പി​ടി​യി​ലാ​യ​ത്. ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

Related Articles

Back to top button