IndiaLatest

ജി എസ് ടി പുനക്രമീകരണം ഉടനില്ല

“Manju”

രാജ്യത്ത് ജിഎസ്ടി നികുതി സ്ലാബിലെ പുനക്രമീകരണം ഉടന്‍ നടപ്പിലാക്കില്ല. മൂന്ന് സ്ലാബുകളാക്കി പുനക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന പണപ്പെരുപ്പം വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.

കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് ജിഎസ്ടി സ്ലാബില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങിയത്. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നികുതി സ്ലാബുകള്‍ ഉള്ളത്. ഇവ മൂന്ന് സ്ലാബുകള്‍ പുനക്രമീകരിക്കാനാണു പദ്ധതി. ചില തുണിത്തരങ്ങളുടെ ജിഎസ്ടി 12 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ കൗണ്‍സില്‍ തീരുമാനം പിന്‍വലിച്ചിരുന്നു.

Related Articles

Back to top button