IndiaLatest

യമുനയില്‍ നിന്ന് വിഷപ്പത നീക്കം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍

“Manju”

ഡല്‍ഹി ;ഛാട്ട് പൂജയുമായി ബന്ധപ്പെട്ട് യമുനാ നദിയിലെ വിഷപ്പത നീക്കം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. 15 ബോട്ടുകള്‍ സംയുക്തമായാണ് യമുനയില്‍ നിന്ന് വിഷപ്പത നീക്കുന്നത്. വിഷപ്പത നിറഞ്ഞ യമുനയില്‍ ഭക്തര്‍ മുങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ വിഷപ്പത നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്.

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായത്.കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിലാണ് വിഷപ്പത പൊങ്ങിയിരിക്കുന്നത്. ഛാത്ത് പൂജയുടെ ഭാഗമായി വിഷമയമായ നദിയില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് യമുനയില്‍ വിഷപ്പത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ഡിറ്റര്‍ജന്റുകള്‍ അടക്കമുള്ള വ്യാവസായിക മാലിന്യങ്ങള്‍ നദിയിലേക്ക് പുറന്തള്ളുന്നതിനെ തുടര്‍ന്നുള്ള ഉയര്‍ന്ന ഫോസ്ഫേറ്റിന്റെ അംശമാണ് വിഷലിപ്തമായ നുരയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നദിയിലെ അമോണിയയുടെ അളവും കൂടിയിട്ടുണ്ട്.

Related Articles

Back to top button